ഇടുക്കിയിൽ നിരവധി കുരിശടികൾക്ക് നേരെ അക്രമം
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചിലെ വിവിധ പള്ളികളുടെ കുരിശടികൾ സാമൂഹ്യ വിരുദ്ധർ തകർത്തു. കമ്പംമെട്ട്, ചേറ്റുകുഴി, മുങ്കിപ്പള്ളം, പഴയ കൊച്ചറ തുടങ്ങിയ കുരിശുപള്ളികൾക്ക് നേരെയാണ് തിങ്കളാഴ്ച രാത്രി സാമൂഹ്യ വിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.
കമ്പംമെട്ട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും മൂങ്കിപ്പള്ളം കുരിശടിയുടെയും മുൻവശത്തെ ഡോർ ഗ്ലാസാണ് എറിഞ്ഞുടച്ചത്. ഈ പ്രദേശത്ത് വഴിയരികിലുണ്ടായിരുന്ന ഒട്ടുമിക്ക കുരിശടികളും എറിഞ്ഞുടച്ചിട്ടുണ്ട്. പഴയ കൊച്ചറ, പോത്തിൻ കണ്ടം, പൂളിയന്മല എന്നിവിടങ്ങളിൽ കഞ്ഞോലിക്ക പള്ളികളുടെയും മറ്റിടങ്ങളിൽ ഓർത്തഡോക്സ് പള്ളികളുടെയും കുരിശടികൾക്ക് നേരെയാണ് ആക്രമണം. എന്നാൽ എങ്ങും മോഷണമോ, മോഷണശ്രമമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സാമൂഹ്യ വിരുദ്ധർ സംഘം ചേർന്ന് കരുതിക്കൂട്ടി ആക്രമണം നടത്തിയതായാണ് വിശ്വാസികൾ കരുതുന്നത്. മിക്ക കുരിശടികളിലും എറിഞ്ഞ കല്ല് കിടപ്പുണ്ട്. ഹൈറേഞ്ചിൽ മറ്റ് പല പള്ളി കുരിശടികൾക്കു നേരെയും സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയതായാണ് റിപ്പോർട്ടുകൾ. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ കോട്ട് ധരിച്ച വ്യക്തി കുരിശടിക്ക് നേരെ കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യപ്രശ്നങ്ങളും മതസ്പർധയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി വിശ്വാസികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.