ബുധനാഴ്ച കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് അടിച്ചു തകർത്തു
text_fieldsകൊടിയത്തൂർ: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകൾക്ക് നേരെ വ്യാപക അക്രമം. പൊതുഗതാഗതത്തിന് സർക്കാർ അനുമതി നൽകിയതോടെ ബുധനാഴ്ച സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ നിർദ്ദേശപ്രകാരം നിരത്തിലിറങ്ങിയ ബസുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അടിച്ചുതകർക്കുകയായിരുന്നു.
കൊളക്കാടൻ ഗ്രൂപ്പിെൻറ എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസുകളും ബനാറസ് ഗ്രൂപ്പിെൻറ മാവൂർ ഭാഗത്ത് നിർത്തിയിട്ട ഒരു പ്രൈവറ്റ് ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പി.എച്ച്.ഡി ഭാഗത്ത് നിർത്തിയിട്ട എം.എ.ആർ എന്ന ബസുമാണ് അടിച്ചുതകർത്തത്. അടിച്ചു തകർത്ത ബസുകളെല്ലാം ബുധനാഴ്ച സർവീസ് നടത്തിയിരുന്നു. ഇവർക്ക് നേരെ ബസുടമകളുടെ ഭാഗത്തു നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഉടമകൾ പറഞ്ഞു.
സി.സി.ടി.വി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകൾ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം കയ്യിൽനിന്ന് നഷ്ടം സഹിച്ചാണ് ഉടമകൾ ബുധനാഴ്ച ബസ് നിരത്തിലിറക്കിയത്. കൊളക്കാടൻ ഗ്രൂപ്പിൻറെ അടിച്ചുതകർത്ത ബസുകൾക്ക് പകരമുള്ള രണ്ടു ബസുകൾ ഉൾപ്പെടെ ആറ് ബസുകൾ ഇന്നും സർവീസ് നടത്തുന്നുണ്ട്. മുക്കം എരഞ്ഞിമാവിൽ ബസുകൾ തകർത്ത സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് മാസത്തോളം പൊതുഗതാഗതം നിലച്ചതിന് ശേഷം ബസുകൾ സർവീസ് ആരംഭിച്ചത് നിരവധി പേർക്ക് ആശ്വാസമായിരുന്നു. എന്നാൽ ഒരു വിഭാഗം ബസ് ഉടമകൾ നേരത്തെ തന്നെ ബസുകൾ ഓടിക്കുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.