എ.എൻ ഷംസീറിെൻറ വീടിനുനേരെയുള്ള ആക്രമണം ആസൂത്രിതം -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: എ.എൻ ഷംസീർ എം.എൽ.എയുടെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. സമാധാ ന ചർച്ചയിൽ പെങ്കടുത്ത നേതാവിെൻറ വീടാണ് ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭീകര സംഘടനയെപ്പോ ലെയാണ് ആർ.എസ്.എസിെൻറ പ്രവർത്തനം. അക്രമം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടും. സമാധാനം ഉറപ്പാക്കാൻ സി.പി.എം ശ്രമ ിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇനി ഒരു ഭാഗത്തു നിന്നും അക്രമം ഉണ്ടാകരുത്. സി.പി.എം മാത്രം ഒതുങ്ങിയിട്ട് കാര്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി. ഒരു പാട് സ്ത്രീകൾ ശബരിമലയിൽ കയറിയിട്ടുണ്ട് എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
ഹർത്താൽദിനത്തിലെ അക്രമത്തിെൻറ തുടർച്ചയായി കഴിഞ്ഞ ദിവസം രാത്രിയാണ് എ.എൻ. ഷംസീർ എം.എൽ.എയുടെയും സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ശശിയുടെയും വീടിനുനേർക്ക് ബോംബേറുണ്ടായത്. തലശ്ശേരി മാടപ്പീടികയിലുള്ള ഷംസീറിെൻറ അമീനാസ് എന്ന വീടിനു നേർക്കാണ് ഒരുസംഘം ബോംബെറിഞ്ഞത്. വീടിെൻറ കോമ്പൗണ്ടിലാണ് ബോംബ് വീണത്. സ്ഫോടനത്തിെൻറ ശക്തിയിൽ ചെടിച്ചട്ടികളും വാട്ടർടാങ്കും തകർന്നു. സംഭവസമയത്ത് ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ കുടുംബാംഗങ്ങളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ഹർത്താലിെൻറ ഭാഗമായി തലശ്ശേരി മേഖലയിൽ വ്യാപകമായി അക്രമങ്ങൾ നടന്നിരുന്നു. ഇതിെൻറ ഭാഗമായാണ് ബോംബേറുണ്ടായതെന്ന് കരുതുന്നതായി പൊലീസ് സൂചിപ്പിച്ചു. പുറത്തുനിന്നുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയാണ് അക്രമമുണ്ടായതെന്ന് എ.എൻ. ഷംസീർ എം.എൽ.എ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.