മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ മർദിച്ചു
text_fieldsകുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ മാരകായുധങ്ങളുമായി മർദിച്ചതായി പ രാതി. തൊട്ടിൽപാലത്തെ ആലുവ അനീഷിനെയാണ് (40) താമസിക്കുന്ന ക്വാട്ടേഴ്സിൽ കയറി ആറംഗ സംഘം മർദിച്ചത്.
ക്വാട്ടേഴ്സ ിെൻറ ഷട്ടർ തകർത്ത ശേഷം കെട്ടിടത്തിനകത്ത് കയറി മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് കമ്പിവടി, ജാക്കി ലിവർ എന്നിവകൊണ്ട് മർദിച്ചതായാണ് പരാതി. മക്കളുടെ മുന്നിലിട്ടാണ് മർദിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നത്രേ. കഴിഞ്ഞ തവണ വടകര ലോക്സഭ മണ്ഡലത്തിൽനിന്നും അതിനു മുമ്പ് കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി അനീഷ് മത്സരിച്ചിരുന്നു. അതിൽ സി.പി.എമ്മുകാർക്ക് തന്നോട് വിരോധമുണ്ടായിരുന്നതായും അനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.