Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം, നടുറോഡിൽ ഒരാൾക്ക് വെട്ടേറ്റു

text_fields
bookmark_border
knife-attack.jpg
cancel

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടകളുടെ ആക്രമണം, നടുറോഡിൽ വെച്ച് ഒരാൾക്ക് വെട്ടേറ്റു. ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കവെ ഗുണ്ടകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടില്‍ കലാശിച്ചത്. ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് വെട്ടേറ്റത്.

ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നിൽ. ശരത് ലാലിന് പരാതിയില്ലെന്ന കാരണത്താൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ആറിനായിരുന്നു സംഭവം.

ഇരുവരും ഒരുമിച്ച് ബൈക്കിൽ വരികയായിരുന്നു. ഇതിനിടെ ദീപു ബൈക്കില്‍ നിന്നിറങ്ങി ശരത് ലാലിനെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടു കത്തി എടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത് ലാല്‍ സമീപത്തുള്ള ആക്കുളം കൗണ്‍സിലറുടെ വീടിലേക്ക് കയറി രക്ഷപ്പെട്ടു. സമീപവാസികള്‍ ഓടികൂടിയെങ്കിലും ദീപു ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.

അതേസമയം നാട്ടുകാരുടെയും കൗണ്‍സിലറുടെയും പരാതിയിൽ പൊലീസ് ശരത് ലാലിന്‍റെ മൊഴിയെടുക്കാൻ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ഇയാൾ മുങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackpolicetrivandrumgoonda
Next Story