Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ കയറി...

വീട്ടിൽ കയറി കുറുക്കന്റെ ആക്രമണം; നാല് പേർക്ക് കടിയേറ്റു,ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
fox
cancel

കോഴി​ക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ് സംഭവം. വീട്ടിൽ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുറുക്കനെ പിടികൂടി.

പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേൽക്കുന്നത്. വീട്ടിൽ കയറിയായിരുന്നു ആക്രമണം. തൊട്ടടുത്തുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്കാണ് ഗുരുതരം. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksFox
News Summary - Attack of the fox entering the house; Four people were bitten, one is in critical condition
Next Story