മുതലമടയിൽ ഹർത്താൽ നടക്കവെ ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; വീട് തകർത്തു
text_fieldsഇടുക്കി: കാട്ടാനയെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ഹർത്താൽ നടക്കുന്നതിനിടെ ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിലെ വീട് അരിക്കൊമ്പൻ തകർത്തു. സൂര്യനെല്ലി സ്വദേശി ലീലയുടെ വീടിന്‍റെ മുൻവശം അടുക്കളയുമാണ് ആന ഇടിച്ച് തകർത്തത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെട്ടു.
കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ സർവകക്ഷി സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലാണ് രാവിലെ ആരംഭിച്ചത്. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുന്നത്. അത്യാവശ്യ ആതുരസേവന വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ സർവിസ് നടത്തരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് സമരക്കാർ അറിയിച്ചു. സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, ജനതാദൾ, മുസ്‍ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് സർവകക്ഷി സമരസമിതിയിലുള്ളത്. സി.പി.എം ഹർത്താൽ നിന്ന് മാറിനൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.