'കാംപസ് ഫ്രണ്ട് നേതാവിനെതിരെ ലഹരി മാഫിയയുടെ ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം'
text_fieldsആലപ്പുഴ: കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് ഉമറുൽ ഫാറൂഖിനെ ആക്രമിച്ച ലഹരി മാഫിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഉമറുൽ ഫാറൂഖിന് കുത്തേറ്റത്. വിദ്യാർഥികളെ മർദിക്കാനെത്തിയ നാൽപ്പതോളം പേരടങ്ങിയ ലഹരി മാഫിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഫാറൂഖിന് കുത്തേറ്റതെന്നും പൊലീസ് ആറു പേരെ പ്രതികളാക്കിയെങ്കിലും ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഷാൻ ചൂണ്ടിക്കാട്ടി.
പ്രദേശത്ത് കുറച്ചു നാളുകളായി ലഹരി മാഫിയകളുടെ ഇടപെടലുകൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങളിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നത് അതീവ ഗൗരവകരമാണ്. അടുത്തിടെ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിലും വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് നിഷ്ക്രിയത്വം പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം എളുപ്പമാക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നൽകുമെന്നും മുഹമ്മദ് ഷാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.