വർക്കലയിൽ കോളജ് വിദ്യാർഥികൾക്ക് നേരേ ആക്രമണം;നാലു പേർക്ക് പരിക്ക്
text_fieldsവർക്കല: കോളജ് വിദ്യാർഥികൾക്ക് മർദ്ദനം.വർക്കല ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വിദ്യാർഥികളായ അഖിൽ മുഹമ്മദ്, വിപിൻ,സിബിൻ,ആഷിക് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ രിക്കേറ്റ നാലുപേരും അവസാനവർഷ ബി.കോം വിദ്യാർഥികളാണ്.
വ്യാഴാഴ്ച രാവിലെ പതിനൊന്നേ മുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്.എൻ കോളജ് റോഡിൽ വഴിവക്കിൽ നിന്നവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പന്ത്രണ്ടോളം പേരടങ്ങിയ സംഘം ആക്രമിച്ചത്. വാളും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
കോളജിലെ ഒപ്പം പഠിക്കുന്ന വിദ്യാർഥിയുടെ സുഹൃത്തുക്കൾ പതിവായി കോളജിൽ എത്താറുണ്ടായിരുന്നുവെന്നും ഇവർ സഹപാഠികളായ പെൺകുട്ടികളെ ശല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസ്സേജുകൾ അയക്കാറുണ്ടെന്നും പരിക്കേറ്റവർ പറഞ്ഞു. ഇതിനെ കോളജിൽ വച്ച് ചോദ്യം ചെയ്യുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു തുടർന്നാണ്സം ഘം മാരകായുധങ്ങളുമായി തങ്ങളെ ആച്രമിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
കൈയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയതായും ഒപ്പമുണ്ടായിരുന്നയാൾ കമ്പി പാരകൊണ്ട് തലക്കടിടിച്ചുവെന്നും തുടർന്ന് നിലത്തിട്ട് ചവിട്ടിയതായും വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർഥികളുടെ കയ്യിലും മുതുകിലും പരിക്കുകളുണ്ട്. സംഭവത്തിന് മുന്നേതന്നെ തങ്ങളെ ആക്രമിക്കുമെന്ന് വാട്‌സ്ആപ്പ് മെസ്സേജിലൂടെ ഭീഷണിപ്പെടുത്തിയ രേഖകളും പരിക്കേറ്റവർ പെവലീസിന് കൈമാറി.
പാലച്ചിറ,എസ്.എൻ കോളജ് റോഡിൽ വ്യാപകമായി മയക്കു മരുന്നു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നാൽ ഈ സംഘത്തെ ഭയന്ന് ആരും പ്രതികരിക്കാറില്ലത്രെ.ആയിരക്കണക്കിന് വിദ്യാർഥികൾ പഠനത്തിനായി എത്തുന്ന കോളജ് പ്രദേശത്ത് പൊലീസിന്റെയും ഏക്സൈസിന്റെയും ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മിന്നൽ വേഗത്തിലെത്തി ആക്രമണം നടത്തിയ സംഘം അതേ വേഗത്തിൽ രക്ഷപ്പെടുകയും ചെയ്തെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരും പറയുന്നു. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.