ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് പൊലീസ്
text_fieldsകോഴിക്കോട്∙ ആർ.എം.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് പൊലീസ്. കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ആക്രമണത്തിെൻറ ലക്ഷ്യമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനക്ക് സാംപിൾ അയച്ചു. വീടിന്റെ ഗേറ്റിനു സമീപം സ്‌ഫോടക വസ്തു െവച്ച് പൊട്ടിക്കുകയായിരുന്നു. അസഭ്യം വിളിച്ചത് കാറിൽ വന്ന ആളുകളാണെന്നും എഫ്.ഐ.ആർ സൂചിപ്പിക്കുന്നു. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷണിക്കുന്നത്.
ഇതിനിടെ, വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് പുറത്ത് നിന്ന് വന്നവരാകാനാണ് സാധ്യതയെന്ന് കെ.എസ്. ഹരിഹരൻ പറഞ്ഞു. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ പരാമർശത്തിൽ താൻ മാപ്പ് പറഞ്ഞതാണ്. അത്തരത്തിൽ കേരളത്തിൽ മാപ്പ് പറഞ്ഞ ആദ്യത്തെയാൾ താനാണ്. മറ്റാരും അതുപോലെ ചെയ്തിട്ടില്ല.
താൻ പറഞ്ഞത് യു.ഡി.എഫിന്റെ അഭിപ്രായമാണെന്ന പി.മോഹനന്റെ വാദം മണ്ടത്തരമാണ്. ആർ.എം.പിയുടെ അഭിപ്രായം ആർഎംപിയുടേത് മാത്രം. ഖേദപ്രകടനം കൊണ്ട് തീരില്ല എന്ന് മോഹനൻ പറയുന്നത് മറ്റു അർഥങ്ങൾ വച്ച് കൊണ്ടാണ്. തിരുത്തുകയും പൊതുസമൂഹത്തോട് തന്നെ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ യാതൊരു അഭിമാനക്കുറവിന്റെയും പ്രശ്നമില്ല. കാരണം എെന്റ ഭാഗത്ത് നിന്ന് വന്ന ഒരു തെറ്റ് തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലക്ക് എന്റെ ബാധ്യതയാണ്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തെറ്റ് വന്നാൽ തിരുത്തുകയും സ്വയം വിമർശനം നടത്തുകയും പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പുലർത്തുകയും ചെയ്യാനേ കഴിയുകയുള്ളൂവെന്നും ഹരിഹരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.