എസ്.പിയുടെ സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവം; എസ്.എഫ്.െഎ ജില്ല െസക്രട്ടറി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
text_fieldsമാനന്തവാടി: ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ അകമ്പടി വാഹനത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോബിൻസൺ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തരിയോട് കാപ്പുവയലിലാണ് സംഭവം.
പത്താംമൈല്‍ ഭാഗത്തുനിന്ന് കാവുമന്ദം ഭാഗത്തേക്കു വന്ന ജില്ല പൊലീസ് ചീഫിെൻറ വാഹനം കാപ്പുവയല്‍ ടൗണിനു സമീപം റോഡരികിലെ വിവാഹം നടക്കുന്ന വീടിനു മുന്നിൽ ഗതാഗതക്കുരുക്കില്‍പെട്ടു. അകമ്പടി വാഹനത്തിലുള്ളവര്‍ തിരക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളുമായി വാക്തര്‍ക്കം ഉണ്ടായി. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പടിഞ്ഞാറത്തറ പൊലീസാണ് കേസെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥരെ ജോബിന്സണിെൻറ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നാണ് കേസ്. മാർഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.