വിദ്യാർഥിക്ക് നേരെ ആക്രമണം: കെ.എസ്.യു ഭാരവാഹികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: എൻ.എസ്.എസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കെ.എസ്.യു കോളജ് യൂനിയൻ ഭാരവാഹികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് സഹപാഠികളായ കെ.എസ്.യു കോളജ് യൂനിയൻ കൗൺസിലർ ദർശൻ, കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, ജോയൻറ് സെക്രട്ടറി റഊഫ്, ഡിപാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് പേരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പലിനെ ഉപരോധിച്ചതുൾപ്പടെയുള്ള എസ്.എഫ്.ഐ പ്രതിഷേധ സമരത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച ഉച്ചക്കാണ് ആക്രമണം നടന്നത്. കോളജ് ഡേ സെലിബ്രേഷൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനടിയിൽ മോശം കമൻറിട്ടെന്നാരോപിച്ചാണ് കാർത്തിക്കിനെ ആക്രമിച്ചത്.
ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയും കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. നാല് പ്രതികളെയും റിമാൻഡ് ചെയ്തു. രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് കെ.എസ്.യു നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.