വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം
text_fieldsതളിപ്പറമ്പ്: വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിനെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ കീഴാറ്റൂരിൽ വെച്ചായിരുന്നു ആക്രമണം. വയൽക്കിളി പ്രവർത്തകനായ ബാലകൃഷ്ണെൻറ വീട്ടിലേക്ക് പടക്കം എറിഞ്ഞതറിഞ്ഞ് അവിടേക്കു പോയപ്പോൾ സംഘടിച്ചെത്തിയ 25ഓളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.
വടിയും കല്ലുമായി ആക്രമിക്കുകയും ചവിട്ടുകയും ചെയ്തുവത്രെ. ദേഹമാസകലം പരിക്കേറ്റ സുരേഷിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയൽക്കിളികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച വിരോധം കാരണമാണ് ആക്രമണമെന്ന് സുരേഷ് പറഞ്ഞു.
വെല്ലുവിളി ഉയർത്തി വയൽക്കിളികൾ
തളിപ്പറമ്പ്: വിജയിക്കാനായില്ലെങ്കിലും പാർട്ടി ഗ്രാമത്തിൽ വയൽക്കിളികളുടെ മത്സരം ശ്രദ്ധേയമായി. കിഴാറ്റൂർ വയലിലൂടെ ദേശീയപാത ബൈപ്പാസ് വരുന്നതിനെ എതിർത്ത് സി.പി.എമ്മിൽനിന്ന് പുറത്തായ വയൽക്കിളി കൂട്ടമാണ് എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തിയത്.
കോൺഗ്രസും ബി.ജെ.പിയും ചേർന്നാൽ പോലും 100ൽ താഴെമാത്രം വോട്ടുള്ള തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മികച്ച പ്രകടനമാണ് വയൽക്കിളികൾ നടത്തിയത്. വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂരിെൻറ ഭാര്യ ലതാ സുരേഷാണ് സി.പി.എമ്മിനെതിരെ മത്സരിച്ചത്. കഴിഞ്ഞ തവണ 400ലധികം വോട്ടുകൾക്ക് കോൺഗ്രസിനോട് വിജയിച്ച വാർഡിൽ ഇത്തവണ 140 വോട്ടിനാണ് സി.പി.എം വിജയിച്ചത്.
യു.ഡി.എഫിെൻറയും ബി.ജെ.പിയുടേയും പിന്തുണ ഇത്തവണ വയൽക്കിളിക്കായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ വോട്ടർമാരും ഇത്തവണ ഉണ്ടായിരുന്നു. എന്നിട്ടും സി.പി.എമ്മിെൻറ ഭൂരിപക്ഷം കുറക്കാനായത് വയൽക്കിളികളുടെ വിജയം തന്നെയാണെന്ന് സുരേഷ് കീഴാറ്റൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.