സി.പി.എം നേതാവായ പഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം
text_fieldsചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് അംഗവും അഭിഭാഷകനും സി.പി.എം നേതാവുമായ ആദിക്കാട്ടുകുളങ്ങര വള്ളിവിളയിൽ എം. ബൈജുവിന്റെ വീടിനുനേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ജനൽച്ചില്ലുകളും ചെടിച്ചട്ടികളും തകർത്ത സംഘം ബൈജുവിനെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി അക്രമികൾക്കായി തിരച്ചിൽ നടത്തി. സംശയകരമായി കണ്ട രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബഹളംകേട്ട് ഉണർന്നുനോക്കുമ്പോഴാണ് അക്രമികൾ ഗേറ്റ് തുറന്ന് അകത്തുകടക്കുന്നത് കണ്ടതെന്നും അറിയാവുന്ന മൂന്നുപേർ സംഘത്തിലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു.
ലഹരിവിൽപന നടത്തുന്ന സംഘം കക്കൂസ് മാലിന്യം കൊണ്ടുവന്ന് ജനവാസ മേഖലകളിൽ ഒഴുക്കുന്നുമുണ്ട്. ഇതിനെതിരെ പലപ്പോഴും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.