യുവാവിനെതിരെ ആക്രമണം: രക്ഷപ്പെട്ട ട്രാന്സ്ജെന്റര് പിടിയിൽ
text_fieldsപാലക്കാട്: വഴിയില്‍നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ട യുവാവിനെ വാക്കുതർക്കത്തിനിടെ കഴുത്തിൽ കത്തിയമർത്തി പരിക്കേൽപ്പിച്ച സംഭവത്തില്‍ ഒരു ട്രാന്സ്ജെന്റര് കൂടി അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശി വൃന്ദയെ (26) ആണ് അറസ്റ്റ് ചെയ്തത്.
സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതി കൊല്ലം ഭാഗത്തേക്ക് നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ നോര്‍ത്ത് പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റെയിൽവേ സ്റ്റേഷനില്‍ പൊലീസ് കഴിഞ്ഞദിവസം പുലര്‍ച്ചയോടെ തടഞ്ഞുവെച്ചു. പിന്നീട് പാലക്കാട് നോര്‍ത്ത് പൊലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് സ്വദേശി ജോമോളെ (36) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം.ഒലവക്കോട് കരുവത്തോട് സ്വദേശി സെന്തില്‍കുമാറിനെ വീട്ടിലേക്ക് പോകുംവഴി ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വീട്ടിലേക്കുള്ള വഴിയില്‍നിന്ന് മാറിനില്ക്കാന് സെന്തില്‍കുമാര്‍ ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വൃന്ദ കത്തിയെടുത്ത് സെന്തില്‍കുമാറിന്റെ കഴുത്തിലമർത്തി ഭീഷണിപ്പെടുത്തി. കഴുത്തിൽ ഗുരുതര പരിക്കേറ്റ സെന്തിൽ കുമാറിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസമയത്ത് തന്നെ ജോമോളെ നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പൊലീസിന് കൈമാറിയിരുന്നു. രക്ഷപ്പെട്ട വൃന്ദ ആലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ വിവരമറിഞ്ഞ് നോര്‍ത്ത് പൊലീസ് അവിടെ എത്തിയെങ്കിലും ഇവിടെനിന്ന് ട്രെയിന്‍ മാര്‍ഗം കൊല്ലം ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. സി.ഐ സുജിത് കുമാര്‍, എസ്.ഐ സുനില്‍, സി.പി.ഒമാരായ ബിനു, രഘു, വനിത സി.പി.ഒ സജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.