പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം: ഡി.ജി.പി അടിയന്തര യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: പൊലീസ് ഡ്രൈവെറ എ.ഡി.ജി.പിയുെട മകൾ മർദിച്ച സംഭവത്തിൽ സേനയിൽ അമർഷം പുകയുന്നതിനിടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അടിയന്തര യോഗം വിളിച്ചു. പൊലീസ് സംഘടനകളുടെ യോഗമാണ് വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് 10.30നായിരിക്കും യോഗം.
പൊലീസ് അസോസിയേഷെൻറയും ഒാഫീസേഴ്സ് അസോസിയേഷെൻറയും വിവാദമുണ്ടായ എ.എസ്.പി ക്യാമ്പിെൻറ സംഘടനാ ഭാരവാഹികളുടെയും യോഗമാണ് വിളിച്ചത്. സംഭവത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
ഡ്രൈവറെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ചത് പൊലീസ് ആക്ടിന്‍റെ ലംഘനമാണ്. അതിനാൽ പൊലീസിലെ ദാസ്യപ്പണിയിൽ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ അന്വേഷണമുണ്ടാകും.
ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്കുമാറിെൻറ ഔദ്യോഗിക കാറിലാണ് കനകുന്നിൽ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവർ കൊണ്ടുവന്നത്. എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയതെന്നാണ് ഡ്രൈവർ ഗവാസ്ക്കറിെൻറ മൊഴി. ഒൗദ്യോഗിക വാഹനത്തിെൻറ ദുരുപയോഗത്തിനും മറുപടി എ.ഡി.ജി.പി മറുപടി പറയേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.