ടി. നസിറുദ്ദീനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചു
text_fieldsഒറ്റപ്പാലം (പാലക്കാട്): വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറു ദ്ദീനെയും സംസ്ഥാന സെക്രട്ടറി സേതുമാധവനെയും കാർ തടഞ്ഞുനിർത്തി ഒരു സംഘം മർദിച്ചു. ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും പൊലീസും ചേർന്ന് ഇരുവരെയും ഒറ്റപ്പാലം താലൂക്കാശുപ ത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ഒറ്റപ്പാലം തോട്ടക്കരയിലായിരുന്നു സം ഭവം.
ഏകോപനസമിതി പാലക്കാട് ജില്ല കമ്മിറ്റിയിൽ കുറച്ചുകാലമായി തർക്കം നിലനിൽക്കുന്നുണ്ട്. ബാബു കോട്ടയിൽ പ്രസിഡൻറായ ജില്ല കമ്മിറ്റിയെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിനെത്തുടർന്ന് ടി. നസിറുദ്ദീൻ ആ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിർത്തു.
ഇൗ സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് കീഴിലെ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറിമാരുടെ യോഗം ബുധനാഴ്ച രാവിലെ 11ന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടത്താൻ നസിറുദ്ദീൻ വിഭാഗം തീരുമാനിച്ചത്. ഈ യോഗം മുൻസിഫ് കോടതി ഇൻജങ്ഷൻ ഉത്തരവിലൂടെ തടഞ്ഞു.
ഇക്കാര്യം പൊലീസ് അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ വിക്ടോറിയ കോളജ് പരിസരത്ത് യോഗം ചേരാൻ ശ്രമം നടന്നു. ഇതും എതിർപ്പിനെതുടർന്ന് പരാജയപ്പെട്ടു. ഒറ്റപ്പാലത്ത് ചേരാനുള്ള നീക്കവും വിജയിച്ചില്ല. മടക്കയാത്രയിലാണ് വാഹനങ്ങളിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഘടനയിലെ വിഭാഗീയതയാണ് കാരണമെന്നാണ് സൂചന.
വാഹനത്തിെൻറ ചില്ല് തകർത്തു. സേതുമാധവന് നെറ്റിയിൽ പരിക്കുണ്ട്. ഇരുവരും വൈകീട്ട് ആശുപത്രി വിട്ടു. 15 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.