ട്രെയിൻ യാത്രക്കിടെ ആക്രമണം: യുവാവിെൻറ ഫോണും പണവും കവർന്നു
text_fieldsഷൊർണൂർ: ട്രെയിനിലെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിെൻറ കൈക്ക് വടി കൊണ്ടടിച്ച് ഫോണും പണവും കവർന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജിഷ്ണുവാണ് (22) ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിൽ വടകരയിൽനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ജിഷ്ണു.
പിറകുവശത്തെ ജനറൽ കമ്പാർട്ട്മെൻറിൽ തിരക്കുകാരണം വാതിൽപടിയിൽ ഇരുന്നായിരുന്നു യാത്ര. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽനിന്ന് 100 മീറ്റർ നീങ്ങിയപ്പോൾ ഫോണിൽ നോക്കിയിരുന്ന ജിഷ്ണുവിെൻറ കൈയിൽ ട്രാക്കിനരികെനിന്ന രണ്ടുപേർ വടികൊണ്ടടിച്ചു. ഇതോടെ ഫോൺ താഴെ വീണു. ട്രെയിൻ പതുക്കെ നീങ്ങിയിരുന്നതിനാൽ വിഷ്ണു ചാടിയിറങ്ങി.
ഈ സമയം രണ്ടുപേർ കഴുത്തിന് പിടിച്ച് പഴ്സിലെ പണവും ഫോണും കൈക്കലാക്കി രക്ഷപ്പെട്ടു. യുവാവ് റെയിൽവേ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.