കാസർകോട്ട് പശുക്കടത്ത് ആരോപിച്ച് ബജ്റംഗ്ദൾ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
text_fieldsകാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ബജ്റംഗ്ദൾ പ്രവർത്ത കർ ആക്രമിച്ചു. അരലക്ഷം രൂപ തട്ടിയെടുത്തു. ആക്രമണത്തിനുശേഷം പിക്അപ് വാനും പശുക്ക ളെയും കടത്തിക്കൊണ്ടുപോയ സംഘം വാനും പശുക്കളെയും ബിട്ലയിൽ ഉപേക്ഷിച്ചു. കര്‍ണാടക പുത ്തൂര് പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്അപ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹീമിെൻറ മകന് അല്‍താഫ് (30) എന്നിവർക്ക് നേരെയാണ് തിങ്കളാഴ്ച പുലർച്ച ആക്രമണം നടന്നത്.
ആക്രമണത്തിന് പിന്നിൽ അഡ്യനടുക്കയിലെ ബജ്റംഗ്ദൾ പ്രവർത്തകരായ അക്ഷയ്, രാകേഷ്, മിഥുൻ, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴിനൽകി. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് മർദിച്ചത്. പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ മൊഴി നൽകി. ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഹംസയുടെയും അൽതാഫിെൻറയും പരിക്ക് ഗുരുതരമല്ല. പുലര്‍ച്ച ആറരയോടെ എന്മകജെ മഞ്ചനടുക്കത്താണ് അക്രമം നടന്നത്.
പുത്തൂര്‍ കെദിലയില്നിന്ന് മൂന്നു പശുക്കളെ പിക്അപ് വാനില്‍ ബന്തിയോടേക്ക് കൊണ്ടുവരുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. പുത്തൂരിലെ ഇസ്മാഈല്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തുകേന്ദ്രം നടത്തുന്ന ഹാരിസിന് നൽകാനായി ഇസ്മയിൽ നൽകിയ 50,000 രൂപയും ആക്രമികൾ തട്ടിയെടുത്തതായി പരാതിയിൽ പറഞ്ഞു. കാറിലെത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചശേഷം വണ്ടിയുടെ താക്കോല്‍ പിടിച്ചുവാങ്ങി വാഹനവും പശുക്കളെയും കടത്തിക്കൊണ്ടുപോവുകയായിരുന്നു. അക്രമത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് സൂചനയുള്ളതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.