Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീകൾക്കും...

സ്​ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം: കേസുകളിൽ വർധന

text_fields
bookmark_border
സ്​ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം: കേസുകളിൽ വർധന
cancel

കോഴിക്കോട്​: സ്​ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംസ്​ഥാനത്ത്​  വർധിക്കുന്നതായി ​ക്രൈം റെക്കോഡ്​ ബ്യൂറോയുടെ പുതിയ കണക്കുകൾ. മുൻവർഷങ്ങളേക്കാൾ  കൂടുതൽ കേസുകളാണ്​ കഴിഞ്ഞവർഷം റിപ്പോർട്ട്​ ചെയ്​തത്​​. സ്​ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട്​ വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞവർഷം 14, 061ഉം കുട്ടികൾക്കെതിരായ പീഡനങ്ങളിൽ 2899 ഉം​ കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. ഇതിനുതൊട്ടു മുമ്പത്തെ വർഷങ്ങളിൽ  യഥാക്രമം 12,383 ഉം 13,880 ഉം കേസുകളായിരുന്നു സ്​ത്രീകൾക്കെതിരായ അതിക്രമങ്ങളിൽപ്പെട്ടവ. കഴിഞ്ഞവർഷം 1644 ബലാത്സംഗകേസുകളും 4035 പീഡനക്കേസുകളും റിപ്പോർട്ട്​ ചെയ്​തപ്പോൾ തൊട്ടുമുമ്പത്തെ വർഷമിത്​ 1263ഉം 3991ഉം ആയിരുന്നു. 

സ്​ത്രീധന ​െകാലപാതകം കഴിഞ്ഞവർഷം വൻതോതിലാണ്​ വർധിച്ചത്​. 2015ൽ ഏഴ്​ കേസുകൾ  റിപ്പോർട്ട്​ ചെയ്​തിടത്ത്​ 2016ൽ 24 കേസുകളാണ്​ രജിസ്​റ്റർ​ ചെയ്​തത്​. ഭർത്താവിൽനിന്നുള്ള  അതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലാണ്​ നേരിയ കുറവുള്ളത്​. തട്ടിക്കൊണ്ടുപോകൽ കേസുകൾ 177ൽ നിന്ന്​ 157 ആയും ഭർത്താവിൽ നിന്നുള്ള അതിക്രമ കേസുകൾ 3664 ൽ നിന്ന്​ 3454 ആയുമാണ്​ കുറഞ്ഞത്​. 

ജില്ലകളിൽ തിരുവനന്തപുരത്താണ്​ സ്​ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട്​ കൂടുതൽ കേസുകൾ -1644. എറണാകുളം -419,  കോഴിക്കോട്​ -1323 എന്നിവയാണ്​ തൊട്ടുപിന്നിലുള്ളവ. ഏറ്റവും കുറവ്​ കേസുകൾ രജിസ്​റ്റർ  ചെയ്​തത്​ വയനാട്ടിലാണ്​ -431. കഴിഞ്ഞവർഷം 62 കുട്ടികൾ​ സംസ്​ഥാനത്ത്​ കൊല്ല​െപ്പട്ടതായും  ക്രൈം റെക്കോഡ്​ ബ്യൂറോയുടെ കണക്കുകൾ വ്യക്​തമാക്കുന്നു. കൂടുതൽ ആളുകൾ  കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്​ കേസുകൾ കൂടാൻ ഇടയാക്കുന്ന​െതന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensattackchildrens
News Summary - attacks against womens and childrens
Next Story