മണിപ്പൂരിലെ ആക്രമണങ്ങൾ അപലപനീയം -എസ്.ഐ.ഒ
text_fieldsകോഴിക്കോട്: ആദിവാസി, ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾ അപലപനീയമെന്നും ജനാധിപത്യ ഇന്ത്യയിലെ മുഴുവൻ പൗരസമൂഹവും, ഭരണകൂട സമ്മതത്തോടെ നടപ്പാക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ടി.കെ. മുഹമ്മദ് സഈദ്.
മണിപ്പൂരിലെ 41 ശതമാനത്തോളം വരുന്ന ആദിവാസി, ക്രിസ്ത്യൻ സമൂഹത്തിന്റെ വീടുകൾ, ചർച്ചുകൾ എല്ലാം അഗ്നിക്കിരയാക്കുകയും സമാധാനത്തോടെ ജീവിക്കാനാവാതെ പലായനം ചെയ്യേണ്ടിവരുകയും ചെയ്യുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും പുരോഹിതർക്കു മെതിരെ വംശഹത്യ ആഹ്വാനം നടത്തുകയാണ് ആർ.എസ്.എസ് നേതാക്കളും സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ സേനയും എന്നത് ഗുരുതരമായി കാണണം.
കാണ്ഡമാലിനുശേഷം ക്രിസ്ത്യൻ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് മണിപ്പൂരിലേതെന്ന് ക്രിസ്തീയ പുരോഹിതന്മാർ വ്യക്തമാക്കിയ സ്ഥിതിക്ക് സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ആക്രമണത്തിന് ഇരയാകുന്നവരോടൊപ്പം ഐക്യപ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.