മുൻ സർക്കാറിൻെറ കാലത്ത് അട്ടപ്പാടിയിൽ മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് നഷ്്ടപരിഹാരം
text_fieldsഅഗളി: മുൻ സർക്കാറിെൻറ കാലത്ത് അട്ടപ്പാടിയിൽ മരിച്ച 38 കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. അട്ടപ്പാടി, കോട്ടത്തറ ൈട്രബൽ ആശുപത്രിയിലെ 1.80 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതേസമയം, ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മരിച്ച നവജാത ശിശുക്കളുടെ കാര്യത്തിൽ അദ്ദേഹം ഒന്നും പരാമർശിച്ചില്ല. ശിശുമരണമുണ്ടായാൽ വകുപ്പുകളെ പഴിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആയുർദൈർഘ്യത്തിെൻറ കുറവ്, അനീമിയ, അരിവാൾ പോലുള്ള രോഗങ്ങൾ എന്നിവ ശിശുമരണത്തിന് കാരണമാകുന്നുണ്ട്. ഭരണരംഗത്തെ വീഴ്ച്ച കൊണ്ട് ശിശുമരണമുണ്ടാകാൻ അനുവദിക്കില്ലെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.