അട്ടപ്പാടി വട്ടലുക്കി ഉൗരിലെ പൊലീസ് അതിക്രമം; മുൻചീഫ് സെക്രട്ടറിക്കും മുൻ കേന്ദ്ര മന്ത്രിക്കും വേണ്ടിയെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: അട്ടപാടി വട്ടലുക്കി ആദിവാസി ഉൗരിൽ കയറി ആദിവാസി മൂപ്പനെയും മകനെയും നടപടിക്രമം ലംഘിച്ച് ഉൗര് വളഞ്ഞ് ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ മുൻ ചീഫ്സെക്രട്ടറിയും മുൻകേന്ദ്ര മന്ത്രിയും ഉൾപെട്ട ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് ജനനീതിയുടെ ജനകീയ അന്വേഷണ റിപ്പോർട്ട്. അട്ടപാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കാൻ വർഷങ്ങളായി നടക്കുന്ന ഭൂമാഫിയയുടെ നിരവധി നടപടികളിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോർട്ട്്.
ലോക ആദിവാസി ദിനത്തിന് തലേന്നായ ആഗസ്റ്റ് എട്ടിനാണ് വട്ടലുക്കി ഉൗര് തലവൻ ചൊറിയ മൂപ്പനെയും മകനും ആദിവാസി നേതാവുമായ മുരുകനെയും പിടികിട്ടാപുള്ളികളായ ഭീകരരെ പോലെ ഉൗര് വളഞ്ഞ് ബലം പ്രയോഗിച്ച് ഷോളയൂർ സി.െഎ ടി.കെ. വിനോദ് കൃഷ്ണനും സംഘവും പുലർച്ചെ ആറിന് ഉറക്കപായിൽ നിന്ന് അറസ്റ്റ് െചയ്തത്. ബന്ധുവുമായുള്ള നിസാര കുടുംബ വഴക്കിെൻറ പേരിലുള്ള അറസ്റ്റ് മുനഷ്യാവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായരുടെ വിദ്യാധിരാജ വിദ്യാസമാജം ട്രസ്റ്റ് കൈയടക്കിവെച്ച വട്ടുലുക്കിയിലെ ആദിവാസികൾക്ക് അവകാശപെട്ട 55 ഏക്കർ ഭൂമിയുമായി ബന്ധപെട്ട പ്രശ്നമാണ് പൊലീസ് അതിക്രമത്തിന് കാരണമെന്ന് വ്യക്തമാക്കുന്നു. തങ്ങളുടെ ഭൂമിയാണെന്ന് അടുത്ത കാലത്ത് തിരിച്ചറിഞ്ഞ ഇൗ ഭൂമിയിൽ ആദിവാസികൾ കുടിൽകെട്ടിയിരുന്നു. 2021 ഫെബ്രുവരിയിൽ അട്ടപാടി ട്രൈബൽ താലൂക്ക് സ്ഥാപിതമായ ശേഷം റീസർവേക്ക് ചെന്ന ഉദ്യോഗസ്ഥരാണ് ഇൗ ഭൂമി ആദിവാസികളുടേതാണെന്ന് അറിയിച്ചത്. ഭൂമി സംബന്ധിച്ച അടിസ്ഥാന രേഖയായ എ ആൻറ് ബി രജിസ്റ്ററിൽ ഇൗ ഭൂമി വട്ടലുക്കിയിലെ ആദിവാസികളുടെ പേരിലാണ്.
2021 ജൂണിൽ ഹൈറേഞ്ച് റൂറൽ ഡവലപ്പ്മെൻറ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) എന്ന സന്നദ്ധ സംഘടന ഇൗ സ്ഥലത്ത് ഭൂമി പൂജക്ക് വന്നപ്പോൾ മുരുകൻ നേതൃത്വം നൽകുന്ന അട്ടപാടി ആദിവാസിക ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ആദിവാസികൾ തടഞ്ഞു. നിയമവിരുദ്ധമായി കൈവശപെടുത്തിയ ഇൗ ഭൂമി കൈവശപെടുത്താൻ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരുടെ വിദ്യാധിരാജ വിദ്യാസമാജവും മുൻ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാർ പ്രസിഡൻറായ എച്ച്.ആർ.ഡി.എസും തമ്മിലുള്ള ഗൂഡാലോചനയുടെ ഫലമാണ് അറസ്റ്റ്.
ഭൂമിപൂജ എതിർത്ത ആദിവാസികളോട് 1982-83 ൽ രാമചന്ദ്രൻ നായർ വിലകൊടുത്ത് വാങ്ങിയതാണ് ഭൂമിയെന്നാണ് എച്ച്.ആർ.ഡി.എസ് പറഞ്ഞത്. എന്നാൽ ജൂൺ നാലിന് ഷോളയാർ സി.െഎ ആദിവാസികൾ കെട്ടിയ കുടിൽ പൊളിക്കണമെന്ന് ആവശ്യപെട്ടു. ആഗസ്റ്റ് എട്ടിന് വട്ടുലക്കി ഉൗരിൽ നടന്ന പൊലീസ് അതിക്രമം ഇൗ ഭൂമിയുമായി ബന്ധപെട്ടാണ്. പൊലീസ് നടപടിയെ കുറിച്ച് അന്വേഷിക്കാൻ പാലക്കാട് നാർക്കോട്ടിട് ഡി.വൈ.എസ്.പിയെ ചുമതലെപടുത്തി. ആഗസ്റ്റ് ഒൻപതിന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻപാലക്കാട് എസ്.പിയോട് ആവശ്യപെട്ട് രണ്ട് മാസമായിട്ടും അനക്കമില്ല. കുടുംബ വഴക്കിൽ പൊലീസ് പക്ഷപാതപരാമായാണ് ചൊറിയ മൂപ്പനും മുരുകനും എതിരെ നടപടി എടുത്തതെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.