അട്ടപ്പാടി മധു കേസ് മാർച്ച് നാലിലേക്ക് മാറ്റി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടിയിലെ മധു മർദനമേറ്റു മരിച്ച കേസ് മാർച്ച് നാലിലേക്ക് മാറ്റി. വെള്ളിയാഴ്ച മണ്ണാർക്കാട് സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധുവാണ് കേസ് വീണ്ടും പരിഗണിക്കാൻ നാലിലേക്ക് മാറ്റിയത്. സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ, അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ എന്നിവർ കോടതിയിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഡിജിറ്റൽ തെളിവുകൾ ചിലത് സാങ്കേതിക തകരാർ കാണിക്കുന്നുണ്ടെന്നും കുറ്റപത്രത്തിന്റെ പകർപ്പ് വ്യക്തതയില്ലാത്തതാണെന്നും പ്രതിഭാഗം അഭിഭാഷകർ വെള്ളിയാഴ്ചയും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
മാത്രമല്ല, സംഭവസ്ഥലം സന്ദർശിക്കാൻ അനുമതി വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും കുറ്റപത്രത്തിന്റെ വ്യക്തമായ പകർപ്പുകൾ ലഭിക്കാനുള്ള അപേക്ഷയും സംബന്ധിച്ച് കോടതി നിർദേശം നൽകി.സംഭവസ്ഥലം സന്ദർശിക്കുന്നതിൽ വനംവകുപ്പിന് എതിർപ്പില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കോടതി അനുമതി നൽകി. കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു, അമ്മയുടെ സഹോദരി ശാന്ത എന്നിവർ കോടതിയിൽ എത്തിയിരുന്നു. 16 പ്രതികളും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.