മാവോവാദി ഏറ്റുമുട്ടൽ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: അട്ടപ്പാടി വനത്തിൽ മാവോവാദികളാണെന്ന പേരിൽ നാലുപേരെ പൊലീസ് വെട ിെവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിക്ക് കമീഷൻ നോട്ടീസയച്ചു. നാലുപേരെ വെടിെവച്ച് കൊല്ലാനുണ്ടായ സാഹചര്യത്തെ കു റിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി ഡി.ജി.പി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പ ിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപറ്റയിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
കൊലപാതകം നടന്നത് ദൈവത്തിെൻറ സ്വന്തം നാട്ടിലാണെന്ന് കമീഷൻ നടപടിക്രമത്തിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ കണ്ട മാത്രയിൽ വെടിെവക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജ്യത്തുള്ള പൗരന്മാർക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. പൊലീസ് ഉൾപ്പെടെ ആർക്കും ഇൗ അവകാശം കവർന്നെടുക്കാനുള്ള അധികാരമില്ല.
ഭരണഘടനയിലെ ആർട്ടിക്കിൾ 21 പൊലീസ് ഉൾപ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടൽ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിെൻറ ഇടപെടലിലൂടെ മാത്രമേ ഇതിൽ ബാഹ്യ ഇടപെടലിന് കഴിയുകയുള്ളൂ. മാവോവാദിയാണെന്ന സംശയത്തിൽ നാലുപേരുടെ ജീവൻ കവരാനുള്ള അധികാരം പൊലീസിനില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിർവഹിക്കാൻ പൊലീസിന് കോടതി അധികാരം നൽകിയിട്ടുമില്ല. അതേസമയം സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.