അട്ടപ്പാടിയിൽ ഈ വർഷം മരിച്ചത് ഏഴ് നവജാത ശിശുക്കൾ
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ചത് ഏഴ് നവജാത ശിശുക്കൾ. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണകാരണം പോലും വ്യക്തമല്ല.
മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഭവാനിപ്പുഴക്ക് മറുകരയിലുള്ള ഒറ്റപ്പെട്ട ഊരിലായിരുന്നു മരണം. കഴിഞ്ഞ പ്രളയത്തിൽ ഇവിടേക്കുള്ള പാലം തകർന്നിരുന്നു. അത് ഇതുവരെ പുനർനിർമിക്കാനായിട്ടില്ല. കഴിഞ്ഞ മാസം മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. ആറ് മാസത്തിനിടെ മരിച്ചത് പത്തു കുഞ്ഞുങ്ങൾ. മേലേ ചൂട്ടറ ഊരിലെ ഗീതുവിന്റെ ഗർഭസ്ഥ ശിശു ജൂൺ 28നാണ് മരിച്ചത്. 27 ആഴ്ച മാത്രമായിരുന്നു പ്രായം.
ചിറ്റൂർ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെൺകുഞ്ഞും ജൂണിൽ മരിച്ചു. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 21ന് അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര-വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് ഈ കുഞ്ഞും മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.