അട്ടപ്പാടിയില്‍ ശിശുക്കള്‍ മരിച്ചത് പോഷകാഹാരക്കുറവ് മൂലമല്ല –മന്ത്രി ബാലന്‍
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ മൂന്നുമാസത്തിനുള്ളില്‍ നാല് ശിശുക്കള്‍ മരിച്ചത് പോഷകാഹാരക്കുറവ് മൂലമല്ളെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍ ആദിവാസിമേഖലയില്‍ പോഷകാഹാരക്കുറവ് സംബന്ധിച്ച് ഒരു പ്രശ്നവുമില്ല. പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണനിരക്ക് കുറക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ജനനി ജന്മരക്ഷാ പദ്ധതി, അമൃതംപൊടി വിതരണം, സഫലം പദ്ധതി,പോഷകാഹാരകിറ്റ് വിതരണം എന്നിവ കൃത്യമായി നടക്കുന്നുണ്ട്.
വീഴ്ചയുണ്ടായാല്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ല. ശിശുമരണങ്ങള്‍ കൂടുതലായി കണ്ടത്തെിയിട്ടുള്ള അട്ടപ്പാടിയില്‍ മൂന്ന് ന്യൂട്രീഷ്യസ് സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
സാമൂഹികനീതിവകുപ്പിന്‍െറ കീഴില്‍ 192 ഊരുകള്‍ക്ക് 192 കമ്യൂണിറ്റി കിച്ചണുകള്‍ നടപ്പാക്കുന്നുണ്ട്. 93 എണ്ണം പൂര്‍ത്തിയായി. ശേഷിക്കുന്നവ ഉടന്‍ നടപ്പാക്കും. ഇതിനായി മൂന്ന് കോടി 48 ലക്ഷം കുടുംബശ്രീക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം 30 കോടി 51 ലക്ഷമാണ് ആദിവാസികളുടെ ചികിത്സക്കായി വിനിയോഗിച്ചത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ആദിവാസികളെ ബോധവത്കരിക്കുന്നതിന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.