അട്ടപ്പാടിയിൽ നടന്നത് വനാവകാശത്തിെൻറ നിഷേധം
text_fieldsതിരുവനന്തപുരം: മധുവിെൻറ കൊലപാതകത്തിൽ അട്ടപ്പാടിയിൽ നടന്നത് വനാവകാശ നിയമത്തിെൻറ നിഷേധം. മധുവിനെ പിടിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന കുടുംബത്തിെൻറ ആരോപണം സത്യമാണെങ്കിൽ അവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. മോഷണം നടത്തിയെന്ന് മധുവിനെതിരെ ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ ഏൽപിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. അതുപോലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസികളുടെ വനാവകാശനിയമവും നടപ്പാക്കുന്നില്ലെന്ന് ആരോപണമുണ്ട്. പ്രത്യേകിച്ച്, ആനവായ്, കടുക് മണ്ണ്, തുടുക്കി മേഖലകളിൽ കുറമ്പർ സാമൂഹിക വനാവകാശം നൽകേണ്ട പ്രാക്തന ഗോത്രവിഭാഗമാണ്. സാമൂഹിക വനാവകാശ നിയമപ്രകാരം കിലോമീറ്ററോളം വനഭൂമിയിൽനിന്ന് വിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസികൾക്ക് അവകാശമുണ്ട്. ആദിവാസികളെ തേനെടുക്കാൻ തടയില്ലെന്ന് മന്ത്രി കെ. രാജു പറയുമ്പോഴും വനംവകുപ്പ് ചിണ്ടക്കിയിലടക്കം തടയുകയാണ്.
അതുപോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് 2003ല്‍ അനുമതി നൽകിയിട്ടും നടപ്പാക്കിയിട്ടില്ല. കേന്ദ്ര വനം ഉപദേശകസമിതി അംഗങ്ങള്‍ 2003ൽ കേരളം സന്ദര്‍ശിച്ചാണ് അനുമതി നൽകിയത്. വൃക്ഷനിബിഡമായ വനം ഒഴിവാക്കി പുനരധിവാസയോഗ്യമായ സ്ഥലത്തിെൻറ രൂപരേഖ സര്‍ക്കാറിന് നല്കി. എന്നാൽ, ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾക്ക് 15,000ത്തിലധികം ഭൂമി നൽകിയിട്ടില്ല. അതിൽ 11,000 ഏക്കർ പാലക്കാട് ജില്ലയിലാണ്. 700 ഏക്കറാണ് വിതരണം ചെയ്തത്.
വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കേന്ദ്രം അനുമതി നല്‍കിയത്. ആദിവാസികള്‍ക്ക് പാരമ്പര്യമായി ഉപയോഗിക്കാമെങ്കിലും ഭൂമി കൈമാറ്റം ചെയ്യരുത്. ആദിവാസികളുടെ ഉന്നമനത്തിനായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥനെ പുനരധിവാസ കമീഷണറായി നിയമിക്കണം. 2001ലെ കേരള പട്ടികവര്‍ഗ ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഇതിന് ബാധകമല്ലെന്നും വ്യക്തമാക്കി. അതനുസരിച്ച് വനംവകുപ്പ് ഭൂമി വിതരണത്തിനായി പ്രത്യേക ഓഫിസും തുറന്നിരുന്നു. ഓഫിസിെൻറ പ്രവർത്തനത്തിന് കോടികൾ ചെലവഴിച്ചിട്ടും ആദിവാസികൾക്ക് ഭൂമി ലഭിച്ചില്ല. സാധാരണ ഭൂമികൈമാറ്റത്തിനുള്ള ചട്ടങ്ങളില്‍ ഭേദഗതിവരുത്തിയാണ് 2001ല്‍ ആദിവാസി പുനരധിവാസത്തിന് ചട്ടങ്ങള്‍ ഉണ്ടാക്കിയത്. വനഭൂമിയില്‍ പരിശോധന നടത്തി അര്‍ഹരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പാലിച്ചില്ല. ഭൂവിതരണം അട്ടിമറിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുഖ്യ പങ്കുവഹിെച്ചന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.