അട്ടപ്പാടിയിൽ ഗർഭിണികളിൽ വിളർച്ച; അവസാനമില്ലാതെ ശിശുമരണങ്ങൾ
text_fieldsപാലക്കാട്: ഗർഭിണികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രേത്യക പരിപാടികൾ നടപ്പാക്കിയിട്ടും അട്ടപ്പാടിയിൽ അവസാനിക്കാതെ നവജാതശിശുമരണങ്ങൾ. 2018ൽ 14 ശിശു മരണ ങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട അട്ടപ്പാടിയിൽ ഇൗ വർഷം മരിച്ച ശിശുക്കളുടെ എണ്ണം രണ് ടായി.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കുഞ്ഞിെൻറ തൂ ക്കം 700 ഗ്രാം മാത്രമായിരുന്നു. മാതാവിെൻറ ഗുരുതര വിളർച്ചേരാഗമാണ് കുട്ടിയുടെ അനാരേ ാഗ്യത്തിന് കാരണം. കുഞ്ഞിെൻറ ഹൃദയവാൽവടക്കം തകരാറിലായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടി മരിച്ചത്.
മേയ് നാലിനാണ് അട്ടപ്പാടിയിൽ ഇൗ വർഷം ആദ്യത്തെ ശിശുമരണം റിപ്പോർട്ട് ചെയ്തത്. ഓന്തമ്മല ഊരിലെ കുമാരൻ-ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവില്ലായിരുന്നു. മുലപ്പാല് ശ്വാസകോശത്തില് കയറിയതാണ് മരണകാരണം.
2018 ഒക്ടോബറിൽ മാത്രം മരിച്ചത് നാലു കുഞ്ഞുങ്ങളാണ്. ഇതിൽ രണ്ടു കേസും ശ്വാസകോശത്തിൽ മുലപ്പാൽ കയറിയതിനാലെന്ന് അധികൃതർ പറയുന്നു. ഇതേതുടർന്ന് ആദിവാസി അമ്മമാർക്കായി നവജാത ശിശു പരിപാലന പരിശീലന പദ്ധതി നടപ്പാക്കിയിട്ടും ഇത്തരം സംഭവങ്ങൾ ഉൗരുകളിൽ ആവർത്തിക്കുകയാണ്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവാണ് മരണകാരണങ്ങളിൽ പ്രധാനം.
ജനനസമയത്ത് ഒന്നര കിലോയിൽ താഴെ തൂക്കമുള്ളതും വൈകല്യമുള്ളതുമായ കുഞ്ഞുങ്ങളാണ് മരിക്കുന്നതിലേറെയും. കൗമാരത്തിൽ ഗർഭം ധരിക്കുന്നതും മിക്കവരും േപാഷകാഹാര കമ്മിയുള്ളവരുമായതിനാൽ കുഞ്ഞുങ്ങൾ തൂക്കക്കുറവോടെയാണ് ജനിക്കുന്നത്. മിക്ക കുഞ്ഞുങ്ങൾക്കും ആന്തരികാവയവങ്ങൾക്ക് വൈകല്യവുമുണ്ടാവുന്നതിനാൽ അതിജീവനം പ്രയാസമാണ്.
സ്ത്രീകൾക്കിടയിലെ ലഹരി ഉപയോഗവും വില്ലനാണ്. ആദിവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര പദ്ധതിയും ഓരോ ആദിവാസി ഊരുകളിലും ആഹാരം പാകം ചെയ്ത് ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന സമൂഹ അടുക്കള പദ്ധതിയുമെല്ലാം നടന്നുവരുേമ്പാഴാണ് ശിശുമരണങ്ങൾ ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.