സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെക്കും പങ്കെന്ന് സരിത്തിെൻറ കുടുംബ അഭിഭാഷകൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെക്കും പങ്കെന്ന് സരിത്തിെൻറ കുടുംബ അഭിഭാഷകന് കേസരി കൃഷ്ണന്‍നായർ. അറ്റാഷെക്ക് രക്ഷപ്പെടാനായി സ്വപ്ന സുരേഷിനെ അറ്റാഷെ കേസില്‍ കുടുക്കുമെന്ന് സരിത്ത് തന്നോട് പറഞ്ഞതായി അഭിഭാഷകന്.
സ്വര്‍ണം പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്. ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നയതന്ത്രബാഗ് തുറക്കുന്നതിന് മുന്നോടിയായി കോണ്‍സുലേറ്റില്‍നിന്ന് അറ്റാഷെയെ വിളിച്ചുവരുത്തി. സരിത്തിെൻറ കുടുംബവുമായി ബന്ധപ്പെട്ട് കേസ് നടത്തുന്നയാളാണ് അഡ്വ. കേസരി കൃഷ്ണന് നായര്‍. ജൂലൈ നാലിന് സരിത്ത് തന്നെ നേരിട്ട് കണ്ടിരുന്നു.
ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടെന്ന് പറയാനായിരുന്നു സരിത്ത് തന്നെ വന്നുകണ്ടത്. ഇതിനുമുമ്പ് രണ്ടുതവണ ക്ലിയറന്‍സിന് പോയിട്ടുണ്ട്. ജൂണ്‍ 30ന് വന്ന കാര്‍ഗോ ഇതുവരെ ക്ലിയറന്‍സ് ചെയ്ത് കിട്ടിയില്ലെന്നും 25 കിലോയോളം സ്വര്‍ണം അതിലുണ്ടെന്നും സരിത്ത് പറഞ്ഞതായി കൃഷ്ണന്‍നായര്‍ വെളിപ്പെടുത്തി. ഈസമയം സരിത്തിനൊപ്പം സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും ഉണ്ടായിരുന്നു. കാര്‍ഗോയുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റൻറ് കമീഷണര്‍ക്ക് മുന്നില്‍ രണ്ടുതവണ പോയെന്നും മൊഴി കൊടുത്തെന്നും എന്നാല്‍, ക്ലിയറന്‍സ് ചെയ്ത് കിട്ടിയില്ലെന്നും അറിയിച്ചു. അത് തുറക്കണമെങ്കില്‍ അറ്റാഷെയോടൊപ്പം തന്നോട് ചെല്ലാന്‍ പറഞ്ഞിരിക്കുകയാണെന്നും അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാന്‍ നിയമവശം തേടിയാണ് സരിത്ത് എത്തിയതെന്നും അഭിഭാഷകന് പറയുന്നു.
അഞ്ചിന് വൈകുന്നേരം പോകാനാണ് താൻ പറഞ്ഞതെങ്കിലും സരിത്ത് രാവിലെതന്നെ കാര്‍ഗോയിലേക്ക് പോയി. അവിടെ ചെന്നശേഷവും നിരവധി തവണ സരിത്ത് വിളിച്ചിരുന്നു. എന്തിനാണ് അവിടേക്ക് പോയതെന്ന് ചോദിച്ചു. താന്‍ ഇപ്പോള്‍ അവിടേക്ക് ചെന്നില്ലെങ്കില്‍ അറബി (അറ്റാഷെ) മാഡത്തെ (സ്വപ്ന സുരേഷ്) കുടുക്കുമെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നോക്കിക്കോളണമെന്നും താന്‍ നിരപരാധിയാണെന്നും സരിത്ത് അറിയിച്ചു. ഈസമയം അവിടെ ജോലിയില്ലാതിരുന്നിട്ടും സരിത്ത് എന്തിനാണ് കാര്‍ഗോ ക്ലിയറന്‍സിന് പോയതെന്ന് ചോദിച്ചു. എന്നാല്‍, അറ്റാഷെ വിളിച്ചിട്ടാണ് ക്ലിയറന്സിനൊക്കെ പോകുന്നതെന്നും ഇതിന് ഫീസ് നല്‍കാറുണ്ടെന്നും സരിത്ത് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ നാലിന് രണ്ടുതണ സരിത്തിനെ കണ്ടിരുന്നു. ആദ്യം തെൻറ വീട്ടില്‍വന്ന് കാണുകയായിരുന്നു. രണ്ടാമത് അവർ തന്നെയും കൂട്ടി സ്വപ്നയുടെ ഫ്ലാറ്റിലേക്ക് പോയി. ഈ സമയം അവിടെ സന്ദീപും ഉണ്ടായിരുന്നു. സ്വപ്നയെ നേരത്തേ അറിയാമെന്നും അഭിഭാഷകന് പറയുന്നു. അവരുടെ സഹോദരെൻറ കുടുംബപരമായ ഒരു കേസ് നടത്തുന്നതും താനാണ്. ഈ കേസില്‍ തനിക്കൊന്നും അറിയില്ലെന്നും താനൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ് അവര്‍ കരയുകയായിരുന്നെന്ന് അഭിഭാഷകന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.