സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കമീഷണറെ അപായപ്പെടുത്താൻ ശ്രമം
text_fieldsകരിപ്പൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാർ സഞ്ചരിച്ച വാഹനത്തെ വാഹനങ്ങളിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കസ്റ്റംസിെൻറ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൽപറ്റയിലെ കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റ് ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു സുമിത് കുമാർ. കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ എടവണ്ണയിൽവെച്ചായിരുന്നു സംഭവം. കൊടുവള്ളി മുതൽ കാറിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘം കമീഷണറെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കൊണ്ടോട്ടി-എടവണ്ണപ്പാറ റൂട്ടിൽ നടന്ന സംഭവത്തിെൻറ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.
അശ്രദ്ധമായി വാഹനം ഓടിക്കൽ, ഗതാതഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കമീഷണറെ പിന്തുടർന്നവർക്കെതിരെ കേസെടുത്തത്. ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനത്തെ പിന്തുടർന്ന് അപായപ്പെടുത്താൽ ശ്രമിച്ചതിനാണ് കേസെടുത്തെതന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
ഇവർ സഞ്ചരിച്ച വാഹന നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. കോഴിക്കോട് മുക്കം സ്വദേശിയുടേതാണ് വാഹനം. കേരളത്തിെൻറ നാല് വിമാനത്താവളങ്ങളുടെ കസ്റ്റംസ് ചുമതല ഇദ്ദേഹത്തിനാണ്. ഇക്കാര്യം സുമിത്കുമാർ സമൂഹമാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.