പെരുമ്പാവൂരില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധത്തെ തുടർന്ന് നടപടി നിർത്തിവെച്ചു
text_fieldsകൊച്ചി: പെരുമ്പാവൂർ വാഴക്കുളത്ത് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി നിര്‍ത്തിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് പിൻവാങ്ങി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടി.അതേസമയം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബങ്ങൾ ആരോപിച്ചു.
ദളിത് കുടുംബങ്ങള്‍ താമസിച്ച് വന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയാണെന്ന തര്‍ക്കം നേരത്തെ തന്നെ ഉണ്ടായിരുന്നു. കോടതിൽ വെച്ച് ഒരു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. തുടർന്ന് കേസ് ഹൈകോടതിയിലേക്കും സുപ്രീംകോടതിയിലേക്കും എത്തി. സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി വിധി വരികയും ചെയ്തു. പിന്നാലെ ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങുകയായിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് കമ്മീഷണര്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനായി സ്ഥലത്തെത്തിയത്. ഇവിടെ താമസിക്കുന്ന ഒന്‍പതില്‍ എട്ട് കുടുംബങ്ങളും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. വനിതാ പൊലീസ് അടക്കമെത്തി കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാല്‍ കുടുംബങ്ങള്‍ പ്രതിഷേധിക്കാൻ ആരംഭിച്ചതോടെ കുറച്ചു പേരെ ആദ്യഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കുടുംബങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി അടക്കം ഉയർത്തിയ സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാതെയാണ് ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.