വ്യാജരേഖ ഹാജരാക്കി കെ.എസ്.എഫ്.ഇയിൽനിന്ന് പണം തട്ടാൻ ശ്രമം; കേസെടുത്തു
text_fieldsപറളി: വ്യാജരേഖകൾ ഹാജരാക്കി പറളി കെ.എസ്.എഫ്.ഇയിൽനിന്ന് 10 ലക്ഷം രൂപ തട്ടാൻ ശ്രമം. കോട്ടായി സ്വദേശികളായ സുനിൽകുമാർ, ഭാര്യ രാജശ്രീ എന്നിവർക്കെതിരെ കെ.എസ്.എഫ്.ഇ മാനേജർ നൽകിയ പരാതിയിൽ മങ്കര പൊലീസ് കേസെടുത്തു.
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി എം.യു. അരുൺ 10 ലക്ഷത്തിന്‍റെ ചിട്ടി വിളിച്ചതുമായി ബന്ധപ്പെട്ട് ഈടായി വ്യാജരേഖകൾ ഹാജരാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സൂക്ഷ്മപരിശോധനയിൽ രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ പൊലീസിനെ സമീപിച്ചത്.
കോട്ടായി-2 വില്ലേജ് ഓഫിസിൽനിന്ന് അനുവദിച്ചതെന്ന വ്യാജേനയാണ് രേഖകൾ ഹാജരാക്കിയത്. ഇതിനായി കോട്ടായി 2 വില്ലേജ് ഓഫിസറുടെ സീലും ഒപ്പും കൃത്രിമമായി ചേർത്തിരുന്നു. വില്ലേജ് ഓഫിസിന്‍റെ പ്രവർത്തനത്തെയും ഉദ്യാഗസ്ഥരെയും കളങ്കപ്പെടുത്തി എന്ന് കാണിച്ച് വില്ലേജ് അധികൃതും കോട്ടായി പൊലീസിൽ പരാതി നൽകി.
കോട്ടായി, മങ്കര സ്റ്റേഷൻ പരിധിയിൽ സമാനമായി വ്യാജരേഖകൾ നിർമിച്ച് നൽകുന്ന കമ്പ്യൂട്ടർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമാന രീതിയിൽ മുമ്പും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.