പൊലീസ് ഉന്നതരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം
text_fieldsതിരുവനന്തപുരം: ഡി.ജി.പി, െഎ.ജി റാങ്കുകളിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം.
ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്, ഐ.ജിമാരായ ജി. ലക്ഷ്മണൻ, പി. വിജയൻ തുടങ്ങി ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകളാണ് ചമച്ചത്. രാജസ്ഥാൻ, ഒഡിഷ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഹൈടെക് സെൽ വിലയിരുത്തൽ.
സംഘത്തിന് കേരളത്തിൽനിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് ഉന്നതരുടെ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. തെൻറ പേരിൽ വ്യാജ അക്കൗണ്ട് പ്രചരിക്കുന്നതായി ഋഷിരാജ് സിങ് നേരത്തേ പരാതി നൽകിയിരുന്നു. ഇപ്പോൾ പൊലീസ് ആസ്ഥാനത്തെ ഐ.ജി പി. വിജയെൻറ പരാതിയിലും അന്വേഷണം തുടങ്ങി.
പി. വിജയൻ ഐ.പി.എസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. ഇതേപേരിൽ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്.
തെൻറ പേരിൽ ആരോ വ്യാജ ഐ.ഡി ഉണ്ടാക്കിയിരിക്കുകയാണെന്നും അതിൽനിന്ന് വരുന്ന സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കരുതെന്നും ഐ.ജി അറിയിച്ചു. രണ്ടുദിവസം മുമ്പാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപെട്ടത്. പി. വിജയെൻറ യൂനിഫോമിലുള്ള ചിത്രമാണ് പ്രൊഫൈൽ ഫോേട്ടാ.
ആഴ്ചകൾക്ക് മുമ്പ് ഐ.ജി ഗോകുലത്ത് ലക്ഷ്മണയുടെ പേരിലും വ്യാജ അക്കൗണ്ട് വന്നിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം ചിലരോട് 10,000 രൂപവരെ അടിയന്തരമായി വേണമെന്ന് തട്ടിപ്പുസംഘം ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ സുഹൃത്തുക്കൾ ഋഷിരാജിനെയും ലക്ഷ്മണനെയും അറിയിച്ചതോടെയാണ് തട്ടിപ്പുനീക്കം പുറത്തായത്. കാസർകോട്, പത്തനംതിട്ട, ഇടുക്കി ജില്ലാ പൊലീസ് മേധാവികളുടെ ഉൾപ്പെടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് ശ്രമം നടക്കുന്നുണ്ട്.
ഹൈടെക് സെൽ അഡീഷനൽ എസ്.പി ഇ.എസ്. ബിജിമോെൻറ നേതൃത്വത്തിൽ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് അന്വേഷണസംഘം ഇ മെയിൽ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.