ജഡ്ജിയുടെ വ്യാജ ഒപ്പിട്ട് കബളിപ്പിക്കാൻ ശ്രമം; കോടതി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകൊല്ലം: ലേബർ കോടതി ജഡ്ജിയുടെ വ്യാജ ഒപ്പിട്ട് സാലറി സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കിയ കോടതി ജീവനക്കാരൻ അറസ്റ്റിൽ. കൊല്ലം ലേബർ കോടതി ജഡ്ജിയായിരുന്ന അംബികയുടെ വ്യാജ ഒപ്പിട്ട് തേവള്ളി എസ്.ബി.ഐയിൽ നൽകിയ ഓഫിസ് അറ്റൻഡൻറ് വർക്കല മേലേ വെട്ടൂർ വിളഭാഗം എൽ.പി സ്കൂളിന് സമീപം മംഗലത്ത് വീട്ടിൽ അനൂപ് (38) ആണ് പിടിയിലായത്.
സാലറി സർട്ടിഫിക്കറ്റിെൻറ സാധുത ഉറപ്പിക്കുന്നതിന് ബാങ്കിെൻറ കത്ത് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യാജ ഒപ്പിട്ടാണ് ബാങ്കിന് നൽകിയതെന്ന് തെളിഞ്ഞു.
സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും അനൂപ് ഒളിവിൽ പോയി. ഇയാളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. വർക്കലയിലെ ബന്ധുവീട്ടിൽനിന്നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.