വീട്ടുമുറ്റത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്; ഇതര സംസ്ഥാന യുവാവ് പിടിയിൽ
text_fieldsകുളത്തൂപ്പുഴ (കൊല്ലം): വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം.
മൂന്നുമുക്ക് സ്വദേശി രതീഷിന്‍റെ മകന്‍ വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന രതീഷ് ബഹളംവെച്ചതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച് കുളത്തൂപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
30 വയസ്സ് തോന്നുന്ന തെലുങ്ക്, കന്നട, തമിഴ് ഭാഷകളില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു. ഇയാള്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങിനടക്കുന്നത് കണ്ടിരുന്നതായും വനത്തിന് സമീപത്തെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.