മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
text_fieldsതൃക്കൊടിത്താനം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. പാടത്തുംകുഴി പുതുപ്പറമ്പിൽ വീട്ടിൽ ജയരാജിനെയാണ് (39) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മടുക്കത്താനം സ്വദേശിയായ മധ്യവയസ്കനെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. കോട്ടമുറി ഭാഗത്തുള്ള കള്ളുഷാപ്പിൽവെച്ചാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ക്രിക്കറ്റ് ബാറ്റും ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്.
ഇവരും മധ്യവയസ്കനും തമ്മിൽ പണമിടപാടിന്റെ പേരിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.