അസം യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മറ്റ് പ്രതികൾക്കായി വലവിരിച്ച് പൊലീസ്
text_fieldsഅരൂർ: ചന്തിരൂരിൽ അന്തർ സംസ്ഥാന തൊഴിലാളിയുടെ വാടകവീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്കായി വലവിരിച്ച് പൊലീസ്. ഇതിനായി പൊലീസ് സൈബർ സെല്ലിെൻറ സഹായം തേടി.
ഫോൺ സ്വിച്ച് ഒാഫായതിനാൽ ഇവരുമായി ബന്ധമുള്ളവരുടെ കോൾ ലിസ്റ്റ് എടുത്ത് പ്രതികളെ കുടുക്കാനുള്ള ഊർജിത ശ്രമമാണ് പൊലീസ് നടത്തുന്നത്. പ്രതികൾ പോകാനിടയുള്ള സ്ഥലങ്ങളിൽ അരൂർ എസ്.ഐയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൾ വീടുമായി ബന്ധമില്ലാതെ വാടകക്ക് താമസിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. 31ന് രാത്രിയായിരുന്നു സംഭവം. അസം യുവാവിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ അപ്പോൾതന്നെ പൊലീസ് പിടികൂടിയിരുന്നു.
പിടിയിലായ തൻവർ (29), സനോജ് (23) എന്നിവർ റിമാൻഡിലാണ്. മറ്റ് രണ്ടു പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാണെന്നും അന്വേഷണത്തിൽ ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.