പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻെറ ബൈക്ക് കത്തിച്ചു
text_fields
നാദാപുരം: ഓണത്തിന് പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻെറയും സഹോദരൻെറയും ബൈക്കുകൾ കത്തിച്ചു. ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിൻെറയും (34) സഹോദരൻെറയും ബൈക്കുകളാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതർ കത്തിച്ചത്.
ഓണപ്പൂക്കളമൊരുക്കാൻ വീടിനുസമീപത്ത് പൂവ് പറിക്കുകയായിരുന്ന എട്ടാംക്ലാസുകാരിയെയാണ് സുമേഷ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. രാത്രിയാണ് പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാവ് നാദാപുരം പൊലീസിൽ പരാതി നൽകി. നാദാപുരം സി.ഐ എൻ. സുനിൽകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.