ട്രെയിൻ ആക്രമണം: ഗൗരവത്തിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എൻ.ഐ.എ അന്വേഷിച്ചേക്കും
text_fieldsകോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കാനും സാധ്യതയുണ്ട്. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, സംസ്ഥാന ഡി.ജി.പി ഇന്ന് രാവിലെ 11.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തെ കുറിച്ച് വിലയിരുത്തുമെന്നറിയുന്നു.
ഇതിനിടെ, ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കയാണ്. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ പ്രതീക്ഷിച്ച് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാരണം, ഇയാൾ ബൈക്കുകാരനുമായി യാതൊന്നും സംസാരിക്കാതെയാണ് കയറി കണ്ണൂർ ഭാഗത്തേക്ക് പോയത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. ഇതേകുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബാഗിൽ നിന്നും ലഭിച്ച രേഖകൾ വെച്ച് അക്രമിയിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ അക്രമിയുടെതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളുമാണുള്ളത്. ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന് വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടിവിലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.