Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലൂടൂത്ത് സ്‌പീക്കറിൽ...

ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ

text_fields
bookmark_border
ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ
cancel
camera_alt

കൊച്ചിയിൽ കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലപ്പുറം സ്വദേശിയിൽനിന്ന് കസ്റ്റംസ് 1.35 കിലോ സ്വർണം പിടിച്ചെടുത്തു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

വിപണിയിൽ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിയാദിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ രണ്ട് തങ്കക്കട്ടികളായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochi International AirportGold smuglingKerala News
News Summary - Attempt to smuggle gold hidden in bluetooth speaker; 1.35 kg seized at Kochi Airport
Next Story