ഗുജറാത്ത് നരഹത്യ വ്യാപിപ്പിക്കാനുള്ള ശ്രമം - സച്ചിദാനന്ദന്
text_fieldsതൃശൂർ: ഇന്ത്യ എന്ന ആശയം ഉറപ്പിച്ചിരിക്കുന്നത് ബഹുസ്വരത എന്ന സങ്കൽപത്തിലാണെന്ന് കവി സച്ചിദാനന്ദൻ. തൃശൂര്‍ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനില്‍കുമാറിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച ‘ബഹുസ്വരതയുടെ ആരവം’ കലാസാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാക്ഷസീയശക്തി വളർന്നുകഴിഞ്ഞ സമയത്താണ് നാം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗുജറാത്തിലെ നരഹത്യ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വർഗീയ ശക്തികൾ.
ഇതിനെതിരായ പ്രവർത്തനങ്ങളിൽ നാം സജീവമാകണം. സമത്വത്തിലേക്ക് ഇന്ത്യ നീങ്ങണമെന്നും മതനിരപേക്ഷത നിലനിർത്തണമെന്നും ആഗ്രഹിക്കുന്ന ഒരേയൊരു പക്ഷം ഇടതുപക്ഷമാണെന്നും ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയാണ് നമ്മുടെ പ്രാഥമിക കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.