Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ധ​ശ്ര​മം:...

വ​ധ​ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

സു​ബി​ൻ ടി.​ബാ​ബു,

ബി​ജു മാ​ത്യു

പാ​മ്പാ​ടി: ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ലു​ള്ള വി​രോ​ധം​മൂ​ലം യു​വാ​വി​നെ സ്കൂ​ട്ട​റി​ന്റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മീ​ന​ടം മ​ഞ്ഞാ​ടി ത​ട​ത്തി​ൽ വീ​ട്ടി​ൽ സു​ബി​ൻ ടി. ​ബാ​ബു (37), ക​റി​യ​ന്നൂ​ർ​കു​ന്ന് ഭാ​ഗ​ത്ത് ചു​ഴു​കു​ന്നേ​ൽ വീ​ട്ടി​ൽ ബി​ജു മാ​ത്യു (55) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​ ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് പാ​മ്പാ​ടി കാ​ള​ച്ച​ന്ത ഭാ​ഗ​ത്തു​ള്ള ബാ​റി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും സ്കൂ​ട്ട​റി​ന്റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വ് റ​സി​ഡ​ൻ​സി​യി​ലെ കോ​മ്പൗ​ണ്ടി​ന​ക​ത്ത്​ ബാ​റി​നു മു​ന്‍വ​ശം നി​ന്ന സ​മ​യം സു​ബി​ൻ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും യു​വാ​വ് ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബി​ജു മാ​ത്യു യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും സു​ബി​ൻ സ്കൂ​ട്ട​റി​ന്റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​ന്റെ നെ​ഞ്ചി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​മ്പാ​ടി പൊ​ലീ​സ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMurder AttemptCrime News
News Summary - Attempted murder- Two arrested
Next Story