തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറിെൻറ ആത്മഹത്യശ്രമം; സമഗ്ര അന്വേഷണം വേണം -എൽ.ഡി.എഫ്
text_fieldsതേഞ്ഞിപ്പലം: കഴിഞ്ഞദിവസം അധികാരമേറ്റ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിത്ത് ആത്മഹത്യ ചെയ്യാൻ ശ്രമംനടത്തിയതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നേരത്തെ കോൺഗ്രസുകാരനായ വിജിത്തിനെ കൊണ്ട് താൽക്കാലികമായി ലീഗിൽ മെംബർഷിപ് എടുപ്പിക്കുകയാണ് ചെയ്തത്.എസ്.സി സംവരണ വാർഡായ 11ാം വാർഡിൽ വിജിത്തിനെ മത്സരിപ്പിക്കുന്നകാര്യത്തിൽ മുസ്ലിം ലീഗിൽതന്നെ അഭിപ്രായവ്യത്യാസമുണ്ടാവുകയും സ്ഥാനാർഥിനിർണയ യോഗത്തിൽ ലീഗുകാർ പരസ്പരം അടികൂടുകയും ചെയ്തിട്ടുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
ആരോപണം അടിസ്ഥാനരഹിതം –യു.ഡി.എഫ്
തേഞ്ഞിപ്പലം: വിജിത്തിെൻറ ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യു.ഡി.എഫ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.11ാം വാർഡിൽ എസ്.സി ജനറൽ സംവരണ സീറ്റിൽ ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹത്തെ വാർഡിൽ മത്സരിപ്പിക്കുന്നതിന് ഒരുവിധ എതിർപ്പുകളും ഉണ്ടായിട്ടില്ല.
എൽ.ഡി.എഫിന് എസ്.സി വിഭാഗത്തിൽനിന്ന് മത്സരിപ്പിക്കാൻ ആളില്ലാതായതിൽനിന്നും ഉണ്ടായ അവരുടെ രാഷ്ട്രീയപരമായ പരാജയം മറച്ചുവെക്കാനാണ് ഇത്തരം ആരോ പണങ്ങൾ ഉന്നയിക്കുന്നതെന്നും ഐക്യമുന്നണി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.