ജനാധിപത്യം തകർക്കാൻ ഹീനശ്രമം നടക്കുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ജനാധിപത്യം തകർക്കാനുള്ള ഹീനശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. 'ഇസ്ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന കാമ്പയിൻ സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. മതനിഷേധത്തിന്റെയും തീവ്രചിന്തകളുടെയും പിടിയിൽനിന്ന് യുവാക്കളെ മോചിപ്പിക്കാൻ ശ്രമം വേണമെന്ന് ടി.പി. അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. പി. ഉബൈദുല്ല എം.എൽ.എ, കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഷാഹിദ് മുസ്ലിം ഫാറൂഖി, ഐ.എസ്.എം ജനറൽ സെക്രട്ടറി പി.കെ. ജംഷീർ ഫാറൂഖി, ട്രഷറർ ഷബീർ കൊടിയത്തൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ, സെക്രട്ടറി കെ.എം.എ. അസീസ്, റഹ്മത്തുല്ല സ്വലാഹി, ആദിൽ അത്വീഫ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വൈജ്ഞാനിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുറസാഖ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, എം.എം. അക്ബർ, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൗലവി, ഉനൈസ് പാപ്പിനിശ്ശേരി, ഷുക്കൂർ സ്വലാഹി, നാസർ മുണ്ടക്കയം, ജലീൽ മാമങ്കര, നൗഷാദ് കരുവന്നൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.