ഹോട്ടൽ ഭക്ഷണത്തിെൻറ പേരിലും വർഗീയ ധ്രുവീകരണത്തിന് ശ്രമം; കണ്ണടച്ച് പൊലീസ്
text_fields
കോഴിക്കോട്: ഭക്ഷണത്തിെൻറ പേരിലും സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം. അത്യന്തം വർഗീയ വിഷം പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുേമ്പാഴും കണ്ണടച്ച് പൊലീസ്. മതത്തിെൻറ പേരിലുള്ള പ്രത്യേക ആചാരത്തിെൻറ ഭാഗമായി ചിലർ ഭക്ഷണത്തിൽ ഊതുന്ന വിഡിയോ നേരേത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിെൻറ ചുവടുപിടിച്ച് ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നു. തുടർന്നാണ് ഒരു വിഭാഗം ഹോട്ടലുകൾക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന പ്രചാരണം വ്യാപകമായത്. കോഴിക്കോട് നഗരത്തിൽ തുപ്പൽ ഇല്ലാത്ത ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ എന്ന പേരിൽ പ്രത്യേക ഹോട്ടലുകളുടെ പേരുകൾ നൽകിയാണ് പ്രചാരണം. അത്യന്തം ധ്രുവീകരണമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിച്ചിട്ടും ഉറവിടം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും പൊലീസ് തയാറായിട്ടില്ല. വർഗീയ മുതലെടുപ്പുകാർക്ക് ഗുണമാകുന്നതും പൊലീസ് നിലപാടാണെന്ന് ആക്ഷേപമുണ്ട്. വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണത്തിനെതിരെ സർക്കാറും പൊലീസും കണ്ണടക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ. സുഗുണൻ 'മാധ്യമ'ത്തോട് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമീഷണർക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.
വൃത്തിയും ശുചിത്വവുമാണ് ഹലാൽ ഭക്ഷണംകൊണ്ട് ഉദ്ദേശിക്കുന്നത്. അസോസിയേഷനു കീഴിലെ എല്ലാ ഹോട്ടലുകളും ഇത് പാലിക്കുന്നവരാണ്. ജാതി, മത ഭേദമന്യെ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലുകളെ വേർതിരിച്ച് ഭിന്നിപ്പുണ്ടാക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമുള്ളതായി സംശയിക്കുന്നു. വിരലിൽ എണ്ണാവുന്ന ചിലരാണ് വർഗീയ പ്രചാരണത്തിനു പിന്നിൽ. പ്രബുദ്ധ ജനം ഇത് തിരിച്ചറിയുമെന്നും മുതലെടുപ്പിന് ഹോട്ടലുകളെ കരുവാക്കരുതെന്നും സുഗുണൻ കൂട്ടിച്ചേർത്തു.
'ഹലാൽ ശർക്കര വിവാദം ദുഷ്ടലാക്കോടെ'
പത്തനംതിട്ട: ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചതുമായി ബന്ധെപ്പട്ട വിവാദങ്ങൾ തീർഥാടനം ഭംഗിയായി നടത്താൻ പാടില്ല എന്ന ദുഷ്ട ബുദ്ധിയോടെ ചെയ്യുന്ന പ്രചാരവേലയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്. 2018 -19 കാലയളവിലാണ് ഹലാൽ എന്ന് രേഖപ്പെടുത്തിയ ശർക്കര പാക്കറ്റുകൾ എത്തിയത്. മഹാരാഷ്ട്രയിലെ വർധൻ അഗ്രോ പ്രോസസിങ് എന്ന കമ്പനിയാണ് അന്ന് ശർക്കര സപ്ലൈ ചെയ്തിരുന്നത്. വിദേശത്തേക്കും ശർക്കര കയറ്റി അയക്കുന്ന കമ്പനിയാണിത്.
കയറ്റി അയക്കുന്ന ശർക്കരയിൽ അവർ ഹലാൽ എന്ന് രേഖപ്പെടുത്താറുണ്ട്. ആ പാക്കറ്റുകളാണ് ശബരിമലയിലും എത്തിയത്. പരിശുദ്ധം എന്ന നിലയിലാണ് അങ്ങനെ മാർക്ക് ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിൽ തന്നെയുള്ള പുതിയ കമ്പനിയാണ് ശർക്കര നൽകുന്നത്. ശർക്കരയുടെ ഗുണനിലവാര പരിശോധനക്ക് പമ്പയിൽ ലാബ് സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശർക്കരയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നെതന്നും അനന്തഗോപൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.