റവന്യൂ ഭൂമി കൈയേറി സ്മാരകം നിർമിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
text_fieldsവെള്ളമുണ്ട: പുളിഞ്ഞാൽ കോട്ടമുക്കത്ത് മൈതാനത്തോട് ചേർന്ന് റവന്യൂ സ്ഥലത്ത് എടച്ചന കുങ്കൻ സ്മാരകം നിർമിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വയനാട് പൈതൃക സമിതി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം എടച്ചന കുങ്കൻ അനുസ്മരണത്തിന്റെ ഭാഗമായി സ്ഥലത്തെത്തി നിർമാണത്തിന് മുതിർന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻവർഷങ്ങളിൽ ഫോട്ടോ വെച്ച് അനുസ്മരണം നടത്തുന്ന സ്ഥലത്തിന് ചുറ്റും ചെത്ത് കല്ലുപയോഗിച്ച് തറ കെട്ടുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിക്കുകയും റവന്യു സ്ഥലത്ത് ഇത്തരം പ്രവൃത്തി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു.
തുടർന്ന് സംഘർഷം ഉടലെടുത്തു. വിവരമറിഞ്ഞ് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി കെട്ടിയ തറപൊളിച്ചു മാറ്റുകയായിരുന്നു. വർഷങ്ങൾക്കു മുമ്പും ഇതേ വിവാദം ഉയർന്നിരുന്നു. അന്നും നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് നിർമാണ പ്രവൃത്തി ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.