Begin typing your search above and press return to search.
exit_to_app
exit_to_app
![oommen chandy and k sudhakaran oommen chandy and k sudhakaran](https://www.madhyamam.com/h-upload/2021/07/05/1080439-oommen-chandy-and-k-sudhakaran.webp)
Posted On
date_range 5 July 2021 9:41 AM GMT Updated On
date_range 5 July 2021 9:41 AM GMTകെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല -ഉമ്മന്‍ ചാണ്ടി
text_fieldsbookmark_border
കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശ്ശബ്ദനാക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്‍റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.
തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാറും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story