ആറ്റിങ്ങൽ കഞ്ചാവ് കടത്തിൽ പങ്കെന്ന് സൂചന; പാനൂരിലെ ആർ.എസ്.എസുകാരെൻറ വീട്ടിൽ പരിശോധന
text_fieldsപാനൂർ: തിരുവനന്തപുരം ദേശീയ പാതയിൽ ആറ്റിങ്ങലിന് സമീപം കോരാണി ജംഗ്ഷനിൽ 500 കിലോ കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു പാനൂർ സ്വദേശിയായ ആർ.എസ്.എസുകാരെൻറ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നോത്തുപറമ്പ് ചേരിക്കലിൽ കുഴിക്കൽ പത്തലായി അഭേഷിെൻറ (33) വീട്ടിലാണ് കൂത്തുപറമ്പ് എക്സൈസ് സി.ഐ പി.കെ. സതീഷ് കുമാറിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കഞ്ചാവ് കടത്തുകേസിൽ അഭേഷിന് പങ്കുണ്ടെന്ന സൂചനയിൽ അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണിക്കൂറുകളോളം സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. അഭേഷ് മിക്ക ദിവസങ്ങളിലും നാട്ടിൽ ഉണ്ടാവാറില്ലത്രെ. ഇപ്പോൾ വീട്ടിൽനിന്ന് പോയിട്ട് അഞ്ചു ദിവസമായെന്നും എക്സൈസ് സി.ഐ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഏഴിനാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരുവിൽനിന്ന് കണ്ടെയ്നർ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ലോറിയിൽ ഡ്രൈവർ ക്യാബിന് മുകളിൽ പ്രത്യേകം നിർമിച്ച അറകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്.
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൈസൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിെലന്നും കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിൽപന നടത്താൻ കൊണ്ടുവന്നതാണിെതന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ് സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.