ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട; 500 കിലോ കഞ്ചാവ് പിടികൂടി
text_fieldsആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാതയിൽ കോരാണിയിൽവെച്ച് ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കഞ്ചാവ് വേട്ട നടന്നത്. മൈസൂരുവിൽ നിന്ന് കണ്ടെയ്നർ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ലോറിയിൽ ഡ്രൈവർ ക്യാബിന് മുകളിൽ പ്രത്യേകം നിർമ്മിച്ച അറകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്.
എക്‌സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൈസൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പിന്നിെലന്നും കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിൽപന നടത്താൻ കൊണ്ടുവന്നതാണിെതന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറയിൻകീഴ് സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.